പോത്തൻകോട്: കൊറോണ കാലത്ത് ആരോഗ്യ സർവകലാശാലയുടെ ബി.എസ്.എം.എസ് പരീക്ഷകൾ സുഗമമായി നടത്തുന്നതിനു വേണ്ട മുൻകരുതലുകളെടുത്ത് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സാനിട്ടൈസറുകളും മാസ്കുകളും കിട്ടാനില്ല. മുൻകരുതലിന്റെ ഭാഗമായി പരീക്ഷാ ഹാളിൽ എല്ലാവരും സാനിട്ടൈസർ ഉപയോഗിക്കണമെന്ന് സർക്കാർ കർശനമായി നിർദ്ദേശിക്കുമ്പോഴാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. ഈ അവസരത്തിലാണ് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ ബോട്ടണി വിഭാഗത്തിലെയും ബയോകെമിസ്ട്രി വിഭാഗത്തിലെയും അധ്യാപകരുടെ നേതൃത്വത്തിൽ ഹാൻഡ് സാനിട്ടൈസറുകൾ സ്വന്തമായി തയ്യാറാക്കിയത്. ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശങ്ങൾക്കനുസരിച്ചാണ് സാനിട്ടൈസറുകൾ തയ്യാറാക്കിയത്. അധ്യാപകരായ ഷീജ.എൻ, ഷിബു.ബി എന്നിവർ വിദ്യാർത്ഥികൾക്ക് ഹാൻഡ് സാനിട്ടൈസറുകൾ തയ്യാറാക്കുന്നതിനുള്ള പരിശീലനവും നൽകി. ക്ലിനിക്കൽ പരീക്ഷകൾക്കാവശ്യമായ മാസ്കുകളും സാനിട്ടൈസറുകളും കോളേജിലും ഹോസ്പിറ്റലിലും ക്രമീകരിച്ചിണ്ടെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പരീക്ഷ ചുമതല വഹിക്കുന്ന ചീഫ് സൂപ്രണ്ടന്റ് ഡോ.കെ. ജഗന്നാഥൻ അറിയിച്ചു.
കൊറോണയെ പ്രതിരോധിക്കാൻ സാനിട്ടൈസർ സ്വന്തമായി തയ്യാറാക്കി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്





0 Comments